ഏതൻസ്: ഗ്രീസിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പാകിസ്താനികൾ പിടിയിൽ. രാജ്യത്ത് വിവിധ ഭീകരാക്രണ പരമ്പരയാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഇറാനിൽ താമസമാക്കിയ പാകിസ്്താനിയാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിലയിരുത്തൽ.
സെൻട്രൽ ഏതൻസ് ആസ്ഥാനമായുള്ള റെസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. അന്താരാഷ്‌ട്ര രഹസ്യന്വേഷണ ഏജൻസികൾ പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു.ഇതിനിടെയിലാണ് ഇരുവരും പോലീസിന്റെ വലയിലായത്. വൻ ആൾനാശമായിരുന്നു ഇവരുടെ ലക്ഷ്യം. ഭീകരാക്രമണം ലക്ഷ്യമിട്ട് നാല് ദിവസം മുൻപാണ് പാക് ഭീകരർ ഗ്രീസിലെത്തിയത്. തുർക്കിയിൽ നിന്നും അനധികൃതമായാണ് ഗ്രീസിലെത്തിയത്.
തുടർന്ന് ഏതൻസ്, സക്കിൻതോസ് എന്നിവിടങ്ങളിൽ കഴിഞ്ഞു. ഇവിടെങ്ങളിൽ പോലീസ് പരിശോധന പുരോഗമിക്കുകയാണ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
















Comments