അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് യുഎൻ മിഷൻ

Published by
Janam Web Desk

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വിദേശകാര്യമന്ത്രാലയത്തിന് സമീപമുണ്ടായ സ്‌ഫോടനത്തെ അപലപിച്ച് അഫ്ഗാൻ യുഎൻ മിഷൻ രംഗത്ത് വന്നു. ഈ സ്‌ഫോടനത്തെ അംഗീകരിക്കാനാവില്ല. സാധാരണ അഫ്ഗാനികൾ ദൈനംദിനജീവിതത്തിലേക്ക് മടങ്ങുമ്പോൾ അവരെ ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും യുഎൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രവാദസംഘടയായ ഐഎസ്- കെ ഏറ്റെടുത്തിരുന്നു. ഇതോടെ സംഭവത്തിന്റെ പിന്നിലെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പങ്ക് വ്യക്തമായിരുന്നു. ടെലിഗ്രാം വഴിയാണ് തീവ്രവാദ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.

ആറുപേരുടെ മരണത്തിന് ഇടയാക്കിയ അഫ്ഗാനിസ്ഥാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം നടന്ന സ്ഫോടനത്തിൽ 6 പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങൾ പതിവാണ്.

Share
Leave a Comment