കേരളത്തിന് അഭിമാന നിമിഷം; ധീരദേശാഭിമാനി ആറ്റിങ്ങൽ കലാപ നായകൻ കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരളത്തിന് അഭിമാന നിമിഷം; ധീരദേശാഭിമാനി ആറ്റിങ്ങൽ കലാപ നായകൻ കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 08:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:കേരളത്തിന് ഇത് അഭിമാന നിമിഷം. ഭാരതത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ 1721-ൽ ആറ്റിങ്ങലിൽ പോരാട്ടം നയിച്ച ധീരദേശാഭിമാനി കുടമൺ പിള്ളയുടെ ചിത്രം ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈമാറി. കഴിഞ്ഞദിവസം ഡൽഹിയിലെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാറിൽ നിന്ന് ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി പ്രൊഫ. ഉമേഷ് അശോക് കദം ചിത്രം ഏറ്റുവാങ്ങി. കുടമൺ പിള്ളയുടെ ചിത്രം ഐസിഎച്ച്ആറിൽ സ്ഥാപിക്കുമെന്ന് പ്രൊഫ. ഉമേഷ് അശോക് കദം അറിയിച്ചു. സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതി 143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തി, ധീരേതിഹാസം രചിച്ച ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയ കുടമൺ പിള്ളയെക്കുറിച്ച് നമ്മുടെ ചരിത്രപുസ്തകങ്ങളിൽ കാണാനാകില്ലെന്ന് ജെ. നന്ദകുമാർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവം, ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട, തമസ്‌കരിക്കപ്പെട്ട നൂറുകണക്കിന് ധീര ദേശാഭിമാനികളെകുറിച്ച് പഠിക്കാൻ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടമൺ പിള്ളയുടെ ചിത്രം ആദ്യമായാണ് ഒരു ചിത്രകാരൻ വരച്ചിരിക്കുന്നത്. പ്രസിദ്ധ ചിത്രകാരനും തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ സുജിത്ത് ഭവാനന്ദനാണ് കുതിരപ്പുറമേറി വരുന്ന കുടമൺപിള്ളയുടെ ചിത്രം വരച്ചിരിക്കുന്നത്. ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രവും കുടമൺ പിള്ള എന്ന ധീരദേശാഭിമാനിയായ വീരനായകനെയും ജനശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം വരച്ചതെന്ന് സുജിത്ത് പറയുന്നു. ഇതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളോടൊപ്പം കുടമൺ പിള്ളയുടെ ചിത്രവും അറിയപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഇടം പിടിച്ചത്.

കേന്ദ്ര ലളിതകലാ അക്കാദമി നടത്തിയ ചിത്ര കലാ ക്യാമ്പിൽ വെച്ച് വരച്ച ചിത്രം കേന്ദ്ര ലളിത കലാ അക്കാദമി അംഗീകരിച്ചിരുന്നു. തുടർന്ന് രാജാരവിവർമ്മയുടെ 174-ാമത് ജന്മ വാർഷികവുമായി ബന്ധപ്പെട്ട് 2022 മെയ് മാസത്തിൽ കിളിമാനൂർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി സംസ്‌കാർ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂർ രവീന്ദ്രന് ചിത്രം കൈമാറി നാടിന് സമർപ്പിച്ചിരുന്നു. ഈ ചിത്രമാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന് കൈ മാറിയിരിക്കുന്നത്.

Tags: J NandakumarICHR
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies