മരുമകനെ പ്രേക്ഷകർക്ക് ആദ്യമായി പരിചയപ്പെടുത്തി മേനക ; കീർത്തിയുടെ പുത്തൻ ഗാനത്തിന് നിതിനൊടാപ്പം ചുവടുവെച്ച് മേനക സുരേഷ് ; വീഡിയോ വെെറൽ

Published by
Janam Web Desk

 

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് കീർത്തി അഭിനയ മേഖലയിലേക്ക് എത്തിയത്. ദിലീപിന്റെ മകളായി അഭിനയിച്ചതാരം പിന്നീട് ദിലീപിന്റെ നായികയായും പ്രേക്ഷകർക്ക് മുൻപിലെത്തി. നിലവിൽ എല്ലാഭാഷകളിലും അഭിനയമികവ് കാഴ്ചവെച്ചു. ഒരുപിടി യുവ നായികമാരിൽ ശ്രദ്ധേയമാണ് നടി. ശിവകാർത്തികേയൻ സിനിമകളിൽ നായികയായി എത്തിയതോടെ കീർത്തി ഒരു സൗത്ത് ഇന്ത്യൻ നായിക എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.

നിലവിൽ ദസറ എന്ന ചിത്രമാണ് താരത്തിന്റെതായി എത്തിയത്. ഈ ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത് നാനിയാണ്. മാർച്ച് 30 നായിരുന്നു ഈ സിനിമ തിയേറ്ററുകളിൽ എത്തിയത്. സിനിമയിലെ വെണ്ണല എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനം സമൂഹമാദ്ധ്യമദ്ധ്യമങ്ങളിൽ വെെറലായിരുന്നു. നിരവധി ആളുകൾ ഈ പാട്ടിന് നൃത്തം ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ കീർത്തിയുടെ അമ്മ മേനക ഈ പാട്ടിന് ചുവടു വെച്ച വീഡിയോയാണ് വെെറലാകുന്നത്. വീഡിയോയിൽ തന്റെ മരുമകനോടൊപ്പം ആണ് താരം നൃത്തം ചെയ്യുന്നത്.

വീഡിയോയിലൂടെ പ്രേക്ഷകർക്ക് മരുമകനെ പരിചയപ്പെടുത്തുക കൂടിയാണ് മേനക. കീർത്തിയുടെ സഹോദരിയായ രേവതിയുടെ ഭർത്താവാണ് നിതിൻ. നിതിനോടൊപ്പമാണ് മേനക നൃത്തം ചെയ്യുന്നത്. മകളുടെ സിനിമയിലെ ഗാനത്തിനൊപ്പം അതിമനോഹരമായാണ് മേനക ചുവടുകൾ വെയ്‌ക്കുന്നത്. മേനക സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് വൈറലായത്.

Share
Leave a Comment