ബോച്ചെ ഉയിർ!!!; ജയിലിന് പുറത്ത് സ്വീകരിക്കാൻ സ്ത്രീകളുടെ വൻ തിരക്ക്; മെൻസ് അസോസിയേഷനും രംഗത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബോച്ചെ ഉയിർ!!!; ജയിലിന് പുറത്ത് സ്വീകരിക്കാൻ സ്ത്രീകളുടെ വൻ തിരക്ക്; മെൻസ് അസോസിയേഷനും രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2025, 05:31 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണ്ണൂർ ജാമ്യം നേടി പുറത്തുവരുന്നതും കാത്ത് ജയിലിന് പുറത്ത് വൻ തിരക്ക്. ബോബി ചെമ്മണ്ണൂരിന്റെ ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ഫിജികാർട്ടിലെ വനിതാ ജീവനക്കാരാണ് ജയിലിന് പുറത്ത് എത്തിയത്. മെൻസ് അസോസിയേഷൻ പ്രതിനിധികളും എത്തിയിട്ടുണ്ട്.

വൈകിട്ട് 4 മണിയോടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിറക്കിയത്. ബോബി ചെമ്മണ്ണൂരിനെ താമസിപ്പിപ്പിച്ചിട്ടുള്ള കാക്കനാട് ജില്ലാ ജയിലിൽ ഉത്തരവ് എത്തിച്ച് നടപടികൾ പൂർത്തിയാക്കിയ ശേഷമാകും ജയിലിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങുക. എന്നും ബോച്ചേയ്‌ക്കൊപ്പം എന്നെഴുതിയ പ്ലക്കാർഡുകളും പോസ്റ്ററുകളുമായിട്ടാണ് ഫിജികാർട്ടിലെ വനിതാ ജീവനക്കാർ എത്തിയത്. പ്രായമായ സ്ത്രീകൾ വരെ ഇവർക്കൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി കൊച്ചിയിലെത്തിച്ച ശേഷവും അദ്ദേഹത്തിന്റെ ജീവനക്കാർ പൊലീസുമായി ബലപ്രയോഗത്തിന് മുതിർന്നിരുന്നു. അസുഖമുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ പൊലീസിനെ തടയാൻ ശ്രമിച്ചത്. ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റം പ്രഥമദൃഷ്്ട്യാ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദ്വയാർത്ഥ പ്രയോഗം നടത്തുന്നതുപോലെയുള്ള സമാനമായ കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും ജാമ്യം അനുവദിച്ച് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഓൾ കേരള മെൻസ് അസോസിയേഷനും ബോച്ചെയെ സ്വീകരിക്കാൻ ജയിലിന് മുൻപിൽ എത്തിയിട്ടുണ്ട്. ‘ഒറ്റയ്‌ക്കല്ല ഒന്നിച്ച് മുന്നോട്ട്’ എന്നെഴുതിയ ഫ്‌ളക്‌സുമായിട്ടാണ് ഇവർ എത്തിയത്. ബോച്ചെ പുറത്തിറങ്ങുന്നത് പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്നും പൂമാലയിട്ട് സ്വീകരിക്കുമെന്നും ഫ്‌ളക്‌സിൽ എഴുതിയിട്ടുണ്ട്.

ദ്വയാർത്ഥ പ്രയോഗത്തിലൂടെ പൊതുവേദികളിൽ പിന്തുടർന്ന് അവഹേളിക്കുന്നുവെന്ന നടി ഹണി റോസിന്റെ പരാതിയിലാണ് ബോച്ചെ അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പിന്നാലെ കോടതിയിൽ രഹസ്യമൊഴിയും നൽകി. തുടർന്ന് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം വയനാട്ടിലെ ബോച്ചെയുടെ റിസോർട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോച്ചെയുടെ സമൂഹമാദ്ധ്യമ വീഡിയോകൾ ഉൾപ്പെടെ പൊലീസ് ശേഖരിക്കുകയും തെളിവുകളാക്കി മാറ്റുകയും ചെയ്തിരുന്നു.

Tags: Phygicart Indiaകാക്കനാട് ജില്ലാ ജയിൽHONEY ROSEബോബി ചെമ്മണ്ണൂർBobby chemmannurബോച്ചെBoche Arrest Jailനടി ഹണി റോസ്ഫിജികാർട്ട്
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies