95ാം ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനനത്തിൽ ഇന്ത്യക്ക് ചരിത്ര നേട്ടം സമ്മനിച്ച ‘എലിഫന്റ് വിസ്‌പേഴ്‌സ്’ ടീം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാനെത്തി. കഴിഞ്ഞ ദിവസമാണ്
‘എലിഫന്റ് വിസ്‌പേഴ്‌സ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായക കാർത്തികി ഗോൺസാൽവസുമാണ് രാഷ്‌ട്രപതിയെ കാണാൻ എത്തിയത്.
അവാർഡ് നേടിയ എലിഫന്റ് വിസ്‌പേഴ്‌സ്’ ചിത്രത്തിന്റെ ടീമിനെ അഭിനന്ദിക്കുകയും, “പ്രകൃതി സംരക്ഷണത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും ഇന്ത്യയുടെ പാരമ്പര്യം പ്രദർശിപ്പിച്ചതിന് നിർമ്മാതാക്കളെ ദ്രൗപതി മുർമു പ്രശംസിച്ചു. രാഷ്‌ട്രപതിയുടെ ട്വിറ്ററിൽ എലിഫന്റ് വിസ്‌പേഴ്‌സ്’ ചിത്രത്തിന്റെ ടീമിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പ്രശംസിച്ചത്.
President Droupadi Murmu met the makers of Oscar winning documentary 'The Elephant Whisperers', Kartiki Gonsalves and Guneet Monga. She congratulated them on winning the award and praised them for showcasing India's tradition of conservation and living in harmony with nature. pic.twitter.com/BhDx86QyP4
— President of India (@rashtrapatibhvn) March 31, 2023
നിർമ്മാതാവ് ഗുണീത് മോംഗയും രാഷ്‌ട്രപതിയെ കണ്ടതിന്റെ അനുഭവം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. രാഷ്‌ട്രപതിയെ കാണാൻ സാധിച്ചത് അഭിമാനം നൽകിയെന്നും, കൂടികാഴ്‌ച്ച ഹൃദയത്തിൽ സ്പർശിച്ചെന്നും ഗുണീത് മോംഗ പറഞ്ഞു. തങ്ങളുടെ സിനിമയോടുള്ള രാഷ്‌ട്രപതിയുടെ ഊഷ്മളമായ അഭിനന്ദനത്തിന് എലിഫന്റ് വിസ്‌പേഴ്‌സ് ടീമിന്റെ പേരിൽ ഗുണീത് മോംഗ രാഷ്‌ട്രപതിയ്‌ക്ക് നന്ദിയുറിയിച്ചു.
















Comments