എറണാകുളം: എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശി റിനീഷാണ് കസബ സിഐയ്‌ക്കെതിരെ പരാതി ഉന്നയിച്ചത്. നോർത്ത് പാലത്തിന് താഴെ നിൽക്കുമ്പോൾ എസ്എച്ചഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തി ഉപയോഗിച്ച് കാലിൽ അടിച്ചതായും പരാതിയിൽ പറയുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.’ നോർത്ത് പാലത്തിന് താഴെ ഇരിക്കുകയായിരുന്നു. എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. കാക്കനാട് നിന്നാണ് എന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എരണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് എസ്എച്ച്ഒ ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തി കൊണ്ട് അടിച്ചു. വെറുതെ എന്നേ അടിക്കല്ലേ എന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു. നല് തവണ അടിച്ചു. ലഹരിയൊന്നും ഉപയോഗിക്കാത്ത എനിക്ക് ഇതാണ് അവസ്ഥയെന്ന് പറഞ്ഞു. വേദന കൊണ്ട് അവിടെ കിടന്ന് കരഞ്ഞു. തെറ്റ് ചെയ്തിട്ടാണ് അടിക്കുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. സാധാരണക്കാരനാണെങ്കിൽ തല്ലിക്കൊല്ലാമെന്ന രീതിയാണ് അവർക്ക്.
സംഭവത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഛർദ്ദിച്ചു. തല മരവിച്ചു. തലക്കറക്കം ഉണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഉണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് തിരിക കൈാണ്ടുവന്നു. വൈകുന്നേരം അഞ്ച് മണിയായപ്പോഴാണ് തിരികം വിട്ടത്. എന്റെ പേരിൽ കേസെടുത്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ, കേസൊന്നും എടുത്തിട്ടില്ലെന്നും നിന്നെ വെറുതെ നോക്കാൻ വേണ്ടി ഇരുത്തിയതാണെന്നും പറഞ്ഞു.’ -റിനീഷ് പറഞ്ഞു.
കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെയിലാണ് സ്ഥലത്ത് എത്തിയതെന്നാണ് വിശദീകരണം. അവിടെ ഉണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ തിരക്കിയിരുന്നതായും പോലീസ് പറയുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
















Comments