ദിലീപിനെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നത് വെറുതെയല്ല. ഇന്നും മലയാളികളുടെ പ്രിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്. നിലവിൽ നടന്റെ ബാന്ദ്ര എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ എല്ലാ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഈ ചിത്രത്തിന് പിന്നാലെ ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ പൂജയും നടനുമായി ബന്ധപ്പെട്ട മറ്റു ചില വാർത്തകളും ശ്രദ്ധനേടുന്നുണ്ട്.
ഇപ്പോഴിതാ നടൻ ദിലീപിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പുതിയച്ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ഒരു സ്ത്രീ അപേക്ഷയുമായി എത്തുകയായിരുന്നു.
തുടർന്ന് ഇവർക്ക് പണം നൽകുന്ന ദിലീപിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് നൽകുന്നത്. ദിലീപ് ചെയ്യുന്ന ഈ പ്രവർത്തി ആരോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു.

നടൻ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങിൽ ഉടനീളം സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. നിറകണ്ണുകളോടെ ആ ചടങ്ങിൽ പങ്കെടുത്ത ദിലീപിനെ പ്രേക്ഷകർ ഓർക്കുന്നു.
ഇതിനു ശേഷമാണ് തിരക്കുകളിലേക്ക് നടൻ വീണ്ടും എത്തിയത്. ദിലീപ് അഭിനയിക്കുന്ന പുതു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിനീത് കുമാറാണ്. ദിലീപിന്റെ 149 മത്തെ ചിത്രമാണിത്. ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. തമന്നയാണ് ദിലീപിന്റെ ബാന്ദ്ര എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. രാമലീല’ എന്ന വിജയ ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ബാന്ദ്ര എത്തുന്നത്. നടൻ ദിലീപിന്റെ ഒരു ചിത്രം തിയേറ്ററിൽ ഇറങ്ങിയിട്ട് നാല് വർഷങ്ങളാവാൻ പോകുന്നു. 2019 ക്രിസ്തുമസ് സീസണിൽ റിലീസ് ചെയ്ത ‘മൈ സാന്റ’ എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസ് ചെയ്തത്.
















Comments