ലക്നൗ : ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതിയും , കുപ്രസിദ്ധ ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദിന് ജയിലിൽ പോത്തിനെ കഴുകുന്ന ജോലി . ഒപ്പം തൂത്തുവാരലും . ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രയാഗ്രാജ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ആതിഖ് നിലവിൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് .
ജയിലിൽ ജോലിയെന്ന നിലയിലാണ് ആതിഖിന് പോത്തിനെ കഴുകലും തൂത്തുവാരലും നൽകിയിരിക്കുന്നത് . ഈ ജോലികൾക്ക് പ്രതിഫലമായി ദിവസക്കൂലിയായി 25 രൂപ ലഭിക്കും. അതിഖിന് ജയിൽ നമ്പറും നൽകിയിട്ടുണ്ട് . ജയിൽ ഭക്ഷണമാണ് ഗുണ്ടാത്തലവനും നൽകുന്നത്.
എല്ലാ കുറ്റവാളികൾക്കും നിർബന്ധമായ ഒരു വെള്ള കുർത്ത-പൈജാമയും തൊപ്പിയും അഹമ്മദിന് ജയിലിൽ നൽകി. അരക്കെട്ടും കറുത്ത നിറമുള്ള കുർത്ത പൈജാമയും തലയിൽ ചുറ്റിയ ഗംചയും ധരിക്കാനുള്ള സ്വാതന്ത്ര്യം ഇനി ഉണ്ടാകില്ല . ഇനി അയാൾ ജയിൽ യൂണിഫോം ധരിക്കണം, – ജയിൽ അധികൃതർ പറഞ്ഞു
ഭക്ഷണത്തിനായി റൊട്ടിയും പരിപ്പും ചോറും നൽകുന്നുണ്ട് . ദിവസ വേതനം ലഭിക്കാൻ ആതിഖ് അഹമ്മദിന് അക്കൗണ്ടും ജയിലിൽ തുറന്നിട്ടുണ്ട്. പോത്തുകളെ കഴുകുന്നതിനൊപ്പം കൃഷിയും മരപ്പണിയും ആതീഖ് അഹമ്മദിന് ചെയ്യേണ്ടിവരും.
ലൈനിൽ നിന്നുകൊണ്ട് തന്നെ ഭക്ഷണം വാങ്ങേണ്ടിവരും. നിലവിൽ പരിശീലനം ലഭിക്കാത്ത തൊഴിലാളിയായാണ് അതിഖിനെ നിലനിർത്തുന്നത്. വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ദനായ ശേഷം ആതിഖിന്റെ കൂലി പ്രതിദിനം 40 രൂപയാകും.
Comments