ലക്നൗ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയിലും ആലിപ്പഴ വർഷത്തിലും ഉണ്ടായ കൃഷിനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷിനാശം സംബന്ധിച്ച സർവേ നടത്താനും കർഷകർക്ക് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്യാനും ജില്ലാ മജിസ്ട്രേറ്റുമാർക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി പെയ്ത മഴയും ആലിപ്പഴ വർഷവും കാരണം, കൃഷി നശിച്ചതിനാൽ കർഷകർക്ക് നഷ്ടം നേരിട്ടു.
ഇത് മൂലമുണ്ടായ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം ചേർന്ന് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.
മാർച്ച് 15 മുതൽ ഇതുവരെ നടത്തിയ സർവേ പ്രകാരം 11 ജില്ലകളിലായി 1.07 ലക്ഷം കർഷകർക്ക് 35,480.52 ഹെക്ടറിൽ കൃഷിനാശമുണ്ടായതായി സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നാശനഷ്ടം സംഭവിച്ച കർഷകർക്ക് 5,859 ലക്ഷം രൂപ നൽകാനുണ്ടെന്ന് സർക്കാർ അറിയിച്ചു. പിലിഭിത്, ബറേലി, സീതാപൂർ, അലിഗഡ്, മൊറാദാബാദ്, സോൻഭദ്ര, ഹാമിർപൂർ, സംഭാൽ, ഉന്നാവോ ജില്ലകളിലാണ് അടുത്തിടെ ആലിപ്പഴം വർഷമുണ്ടായത്, വിളനാശത്തിന്റെ കണക്കെടുപ്പ് നടക്കുകയാണ്.
Comments