ന്യൂഡൽഹി: ഇന്ത്യയിലെ പുതുതലമുറയിൽപ്പെട്ടവരുടെ ഹിന്ദി ഉച്ചാരണത്തെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. പുതുതലമുറയിൽപ്പെട്ടവർ ബ്രിട്ടീഷ് ശൈലിയിലാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കങ്കണ ആരോപിക്കുന്നത്.
ട്വിറ്ററിൽ ഒരു ആരാധകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം. ഗുരുഗ്രാമിലെ കുട്ടികൾ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുന്നുള്ളൂ. ഹിന്ദി മറക്കുന്നുവെന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഈ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ട് കങ്കണ ഇപ്രകാരമാണ് കുറിച്ചത്.
I know I will invite trolling but honestly English speaking desi kids who speak Hindi in tacky second hand brit accent are simply annoying and irritating… while kids who have authentic desi accent/swag and who speak Hindi/Sanskrit fluently are top tier 👌👌 https://t.co/tdyvlbixGL
— Kangana Ranaut (@KanganaTeam) April 2, 2023
‘എന്റെ വാക്കുകൾ ട്രോൾ ക്ഷണിച്ചു വരുത്തുമെന്ന് അറിയാം. എന്നാൽ നമ്മുടെ നാട്ടിലെ കുട്ടികൾ ഹിന്ദി ബ്രിട്ടീഷ് ഭാഷശൈലിയിൽ സംസാരിക്കുന്നത് കേവലം അരോചകവും അലോസരപ്പെടുത്തുന്നതുമാണ്. അതേസമയം സത്യസന്ധമായി പറയുകയാണെങ്കിൽ നല്ല രീതിയിൽ ഹിന്ദിയും സംസ്കൃതവും സംസാരിക്കുന്ന കുട്ടികൾ ഏറ്റവും മികച്ചവരാണ്’- കങ്കണ ട്വീറ്റ് ചെയ്തു. നിരവധിപ്പേരാണ് ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തുവരുന്നത്.
Comments