വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കള്ളനും ഭഗവതിയും. ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഭഗവതിയായി പ്രത്യക്ഷപ്പെട്ടത് ബംഗാളി നടി മോക്ഷയാണ്. ഐശ്വര്യം നിറഞ്ഞ, മലയാളിത്തം തുളുമ്പുന്ന സൗന്ദര്യം കൊണ്ടും വശ്യമനോഹരമായ ചിരിയാലും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താൻ അവസാനമായി കണ്ട മലയാളചിത്രത്തെ പറ്റിയും നടൻ ഉണ്ണി മുകുന്ദനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മോക്ഷ.
താൻ അവസാനമായി കണ്ട മലയാള ചലച്ചിത്രം മാളികപ്പുറമാണെന്നും ചിത്രം ഏറെ ഇഷ്ടമായിയെന്നും നടി പറഞ്ഞു. കുടുംബത്തോടൊപ്പം രണ്ട തവണ സിനിമ കണ്ടു കഴിഞ്ഞു. മാളികപ്പുറത്തിൽ കല്ലുവായി വേഷമിട്ട ദേവനന്ദയുടെ പ്രകടനം മികച്ചതായിരുന്നു. ഉണ്ണി മുകുന്ദന്റെ അഭിനയം കണ്ട് അത്ഭുതപെട്ടുപോയി. സെക്കന്‌റ് ഹാഫിൽ ഉണ്ണിയുടെ എൻട്രി ഞെട്ടിച്ചു. ദേവനന്ദയുടെ ഫാനായി മാറി താൻ എന്നും ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോക്ഷ പറഞ്ഞു.
അതേസമയം റിലീസിന് മുൻപ് തന്നെ സിനിമയിലെ ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം ജനപ്രീതി നേടി തരംഗമായിരിക്കുകയാണ്. ശതാവരിപ്പുഴക്കരയിലെ ദുർഗ ക്ഷേത്രത്തിലെ വിഗ്രഹത്തെ കുറിച്ച് പ്രിയാമണിയിലൂടെ അറിയുന്ന കള്ളൻ മാത്തപ്പന്റെ ജീവിതത്തിൽ അവിചാരിതമായി എത്തുന്ന ഭഗവതിയും. ഭഗവതിയുടെ വരവോടെ ആത്മഹത്യ ചെയ്യാനുറച്ച മാത്തപ്പന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങളുമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്.
തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന കഥ പ്രേക്ഷകനെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. കള്ളൻ മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണനും പ്രിയാമണിയായി അനുശ്രീയും എത്തുന്ന ചിത്രത്തിൽ ഭഗവതിയായത് ബംഗാളി നടി മോക്ഷയാണ്. പാലക്കാടിന്റെ ദൃശ്യ ഭംഗിയിൽ മനോഹരമായി ആവിഷ്‌കരിച്ച കള്ളനും ഭഗവതിയും നർമ്മ സുന്ദരനിമിഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് മുന്നേറിക്കഴിഞ്ഞു.
















Comments