ഛണ്ഡീഗഡ് : ഹരിയാനയിലെ അംബാലയിൽ നാലുവയസ്സുകാരിയെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായ കടിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നാലുവയസ്സുകാരി സോനത്തിനെയാണ് നായ ആക്രമിച്ചത്.
സോനം തെരുവിലൂടെ നടക്കുന്നതിനിടെയാണ് നായ കെട്ടിഴിഞ്ഞ് വന്ന ആക്രമിച്ചത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് സോനത്തിനെ നായയുടെ അക്രമത്തിൽ നിന്ന് രക്ഷപ്പെടുത്തി. കുട്ടിയെ ഉടനെ തന്നെ അംബാലയിലെ കന്റോൺമെന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സോനത്തിന്റെ ശരീരത്തിൽ നായയുടെ കടിയേറ്റ് അഞ്ചോളം മുറിവുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
സോനയുടെ മുത്തച്ഛൻ നന്ദലാൽ നായയുടെ ഉടമസ്ഥനെതിരെ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നായയുടെ ഉടമസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതായി പോലീസ് വ്യക്തമാക്കി.
Comments