കോഴിക്കോട്: എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി നെ പിടികൂടിയതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഇന്നലെ അർദ്ധരാത്രിയാണ് ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നും കേന്ദ്ര ഇന്റലിജൻസും എ ടി എസ് സംഘവും ചേർന്ന് പിടികൂടിയത്. രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി ഷഹറൂഖ് എത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. അജ്മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് മൊഴി നൽകിയതായാണ് വിവരം.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ട്രെയിനിനിൽ തീവയ്പ്പ് നടന്നത്. അതേസമയം, തീവച്ച അതേ ട്രെയിനിൽ തന്നെ ഷാരൂഖ് കണ്ണൂവരെ യാത്ര ചെയ്തെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തുടർന്ന് കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് ട്രെയിൻ മാർഗവും മറ്റ് വാഹനങ്ങളിൽ കയറിയും മഹാരാഷ്ട്രയിൽ എത്തുകയായിരുന്നു. സമ്പർക്ക് ക്രാന്തി ട്രെയിനിലാണ് മഹാരാഷ്ട്രയിലേക്ക് കടന്നത്.
മാർച്ച് 31ന് ഡൽഹി ഷഹീൻബാഗിൽ നിന്ന് കാണാതായ യുവാവ് തന്നെയാണ് തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ പിടിയിലായതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഇന്നലെ കേന്ദ്ര ഇന്റലിജൻസ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നൽകുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്. ട്രെയിൻ മാർഗമാണ് ഇയാൾ ഇവിടെയെത്തിയത്. രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടി ഷഹറൂഖ് എത്തിയിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.
ഇയാളുടെ മുഖത്തും ശരീരത്തും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കേരളാ പോലീസ് സംഘവും മുംബൈയിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കേരളാ പോലീസ് കൈമാറിയേക്കും. വിശദമായ അന്വേഷണത്തിനായി കേരള പോലീസ് ഷാഹിൻബാഗ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശ്- ഡൽഹി അതിർത്തി മേഖലയായ നോയിഡയിയിലും യുപിയിലെ ഗാസിയാബാദിലും പോലീസ് സംഘം അന്വേഷണം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിലെ നോട്ട് പാഡിൽ നിന്നാണ് നോയിഡ, പേര് ഷാരൂഖ് സൈഫി തുടങ്ങിയ സൂചനകൾ പോലീസിന് ലഭിച്ചത്. നോട്ട് പാഡില്‍ ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍ കാര്‍പ്പെന്റര്‍, ഹാരിം കാര്‍പ്പെന്റര്‍ എന്നീ പേരുകളുണ്ടായിരുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാല്‍ എന്‍ഐഎ സംഘവും അന്വേഷണം നടത്തുന്നുണ്ട്.
തീവ്രവാദ വിരുദ്ധ സ്ക്വാഡും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ്സും ഡൽഹിയിലും നോയിഡയിലും അന്വേഷണം നടത്തി വരികയാണ്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. നേരത്തെയും പ്രതി പിടിയിലായെന്ന് പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, പോലീസ് അത് സ്ഥിരീകരിച്ചിരുന്നില്ല.
Comments