ഗാന്ധിനഗർ: ഗുജറാത്ത് അതിർത്തിയിൽ നുഴഞ്ഞ് കയറിയ പാകിസ്ഥാൻ പൗരനെ ബിഎസ്എഫ് പിടികൂടി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നഗർപാർക്കർ സ്വദേശി ദയാറാമിനെയാണ് പിടികൂടിയത്. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് സംഭവമുണ്ടായത്.
കഴിഞ്ഞ ദിവസം ബനസ്‌കന്ത ജില്ലയിലെ നാദേശ്വരിൽ ഒരാൾ അതിർത്തി മുറിച്ച് കടക്കുന്നത് ബിഎസ്എഫ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ സുരക്ഷാ സേന പിടികൂടി. ചോദ്യം ചെയ്തതോടെ ഇയാൾ പാകിസ്താൻ സ്വദേശി ദയറാമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ വർഷം രാജസ്ഥാനിലും സമാനരീതിയിൽ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിന് സമീപമുള്ള ഹർമുക്ക് ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവമുണ്ടായത്. നുഴഞ്ഞ് കയറ്റക്കാരനെ പാകിസ്ഥാൻ പൗരനെ സേന വധിച്ചു.
Comments