കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളിലെ പ്രതിഷേധത്തെ തുടർന്ന് 223 ട്രെയിനുകൾ റദ്ദാക്കി. തെക്ക് കിഴക്കൻ റെയിൽവേ വ്യാഴം മുതൽ ഞായർ വരെയാണ് 223 ട്രെയിനുകൾ റദ്ദാക്കിയത്. ആന്ധ്ര-ചണ്ഡിൽ സെക്ഷനിലെ കസ്തൗർ സ്റ്റേഷനിലും ഖരഗ്പൂർ ഡിവിഷനിലെ ഖേമസുലി സ്റ്റേഷനിലുമാണ് പ്രതിഷേധം നടക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ പ്രതിഷേധം തെക്ക് കിഴക്കൻ റെയിൽവേയുടെ ട്രെയിൻ സേവനങ്ങളെ ഭാഗികമായി ബാധിച്ചു.
ഹൗറ-പൂനെ ആസാദ്ഹിന്ദ് എക്സ്പ്രസ്, ഹൗറ-ജഗദൽപൂർ എക്സ്പ്രസ്, ഹൗറ-ബരാബിൽ ജൻ ശതാബ്ദി എക്സ്പ്രസ്, ഹൗറ-റാഞ്ചി എക്സ്പ്രസ്, ടാറ്റാ നഗർ-ഹൗറ എക്സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളിൽ ഉൾപ്പെടുന്നു. ഇന്ന് 88 ട്രെയിനുകൾ റദ്ദാക്കിയതായും വെള്ളിയാഴ്ച 59 ട്രെയിനുകൾ റദ്ദാക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഏപ്രിൽ 5-ന് ആരംഭിച്ച പൂനെ-ഹൗറ ആസാദ്ഹിന്ദ് എക്സ്പ്രസ് റദ്ദാക്കിയിട്ടില്ലെന്നും വഴിതിരിച്ചുവിട്ടിരിക്കുന്ന റൂട്ടിലൂടെ ഓടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Comments