മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റിൽ കൈക്കൂലി കേസികൾ സ്ഥിര കഥയാകുന്നു. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് കവറിൽ സൂക്ഷിച്ച 13,260 രൂപയും ഒപ്പം പഴങ്ങൾ അടക്കമുള്ള സാധനങ്ങളും കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വഴിക്കടവ് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരം വിജിലൻസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ നടത്തിയ പരിശോധനയ്‌ക്കിടയിലാണ് ഡ്രൈവർമാർ കൈക്കൂലി, കൗണ്ടറിനുള്ളിലൂടെ മേശപ്പുറത്ത് വെച്ച് മടങ്ങിയത്. അകത്ത് വിജിലൻസ് സംഘം ഉള്ള വിവരം അറിയാതെയാണ് ഡ്രൈവർമാർ കൈക്കൂലിയായി പഴങ്ങളും വെച്ചത്.
വിജിലൻസ് കണ്ടെത്തിയ 13,260 രൂപയുടെ രേഖകൾ കാണിക്കാൻ മോട്ടോർ വാഹഗന ഇൻസ്‌പെക്ടർക്കും ഓഫീസ് അസിസ്റ്റന്റിനും സാധിച്ചില്ല. പരിശോധനയ്‌ക്കിടെ കൗണ്ടറിൽ വെച്ച് പോയ 1,000 രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ചെക്ക പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് നിരന്തരം പരാതികൾ ലഭിച്ചിരുന്നു.
Comments