കർണാടക ബന്ദിപൂരിലെ കടുവ സങ്കേതമാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷിക പരിപാടിയെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി ആയിരുന്നു ഇന്നത്തെ പ്രധാനാകർഷണം.
ഏറെ പ്രൗഢിയോടെ ആകർഷകമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ വേഷവിധാനം.
കാക്കി പാന്റ് , കറുത്ത തൊപ്പി, കാമോഫ്ളാഷ് ടീ ഷർട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് അദ്ദേഹമെത്തിയത്.
ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വളരെ ചുരിങ്ങിയ നേരം കൊണ്ടാണ് തരംഗമായത്.
ഇതിന് പിന്നാലെ ബന്ദിപൂർ കടുവ സങ്കേതത്തിലെ മനോഹര ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി.
ചില മനോഹര കാഴ്ചകൾ എന്ന തലക്കെട്ടോടെയാണ് നരേന്ദ്രമോദി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ബന്ദിപൂരിന്റെ ഭംഗിയെ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്ന മോദിയുടെ ചിത്രം വൈറലാണ്.
നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
….
Some more glimpses from the Bandipur Tiger Reserve. pic.twitter.com/uL7Aujsx9t
— Narendra Modi (@narendramodi) April 9, 2023
Spent the morning at the scenic Bandipur Tiger Reserve and got a glimpse of India’s wildlife, natural beauty and diversity. pic.twitter.com/X5B8KmiW9w
— Narendra Modi (@narendramodi) April 9, 2023
Comments