കേരള മോഡൽ എന്നത് പരാജയം, സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണം: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കേരള മോഡൽ എന്നത് പരാജയം, സംസ്ഥാനത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണം: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. അംബേദ്കർ ഉൾപ്പെടയുള്ള ഭരണഘടനാ ശിൽപികൾ തന്നെ തള്ളിക്കളഞ്ഞ ആശയമാണിത്. ഇത് പട്ടികജാതി-വർഗ ജനതയോടുള്ള അനീതിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് സംവരണം ഏർപ്പെടുത്തിയത്. സംവരണം മതാടിസ്ഥാനത്തിൽ പാടില്ല എന്നത് ഭരണഘടനാ തത്വമാണ്. കേരളത്തിൽ ഒരു പ്രബല മതത്തിന് സംവരണം നല്കുന്നത് എന്തടിസ്ഥാനത്തിലാണ? ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം ഉയരും. ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച് പറയുന്നവർ പട്ടിക ജാതി-വർഗങ്ങളോട് ചെയ്യുന്നത് മര്യാദയല്ല. കേരളത്തിലെ സാംസ്‌കാരിക നായകർക്ക് ഇത് വിഷയമല്ല. അവർ യുപിയിലും ഗുജറാത്തിലും എന്ത് നടക്കുന്നു എന്നന്വേഷിക്കുകയാണ്. അവിടെ നടക്കുന്ന യഥാർഥ വികസനം ഇപ്പോൾ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്’- ജെ. നന്ദകുമാർ ചൂണ്ടിക്കാട്ടി.

കേരള മോഡൽ എന്നത് പരാജയമാണെന്ന് വ്യക്തമായിരിക്കുകയാണ്. വിദ്യാഭ്യാസ, കാർഷിക മേഖലകളിലെല്ലാം വലിയ തകർച്ച നേരിടുകയാണ്. സംസ്ഥാനത്ത് എട്ടര ലക്ഷം പേർ ഭവനരഹിതരാണ്. കിടപ്പാടം എന്ന മൗലികാവകാശത്തിന് വേണ്ടി പോരാട്ടം ശക്തമാക്കണം. വനവാസികൾക്ക് അവകാശപ്പെട്ട ഭൂമി നല്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹം ഹിന്ദു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിയതാണ്. ഗാന്ധിജി പോലും പറഞ്ഞത് ഇത് ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നമാണ് എന്നാണ്. വൊളണ്ടിയർമാർ ചൊല്ലിയ പ്രതിജ്ഞ ഞാൻ ഹിന്ദുവാണ്, ഞങ്ങൾ ഹിന്ദുക്കളാണ് എന്നായിരുന്നു. സവർണ-അവർണ ഭേദമില്ലാതെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായാണ് പൊരുതിയത്. എന്നാൽ ഈ ഏകതയെ തകർക്കുന്ന ശ്രമങ്ങളാണ് കോൺഗ്രസും സിപിഎമ്മും ഇപ്പോൾ നടത്തുന്നത് എന്ന് നന്ദകുമാർ കൂട്ടിച്ചേർത്തു.

Tags: J Nandakumar
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies