തിരുവനന്തപുരം: ഇനി മുതൽ വിഴിഞ്ഞം തുറമുഖം ‘വിഴിഞ്ഞം ഇന്റർനാഷ്ണൽ സീ പോർട്ട്’ എന്നറിയപ്പെടും. സംസ്ഥാന സർക്കാരാണ് പുതിയ പേരിട്ട് ഉത്തരവിറക്കിയത്. തുറമുഖത്തിന് ലോഗോ തയാറാക്കുമെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാർച്ചിൽ നടന്ന സർക്കാർ-അദാനി ഗ്രൂപ്പ് ചർച്ചയിലെ തീരുമാനത്തെ തുടർന്നാണ് ഈ പേരുമാറ്റൽ നടപടി. തുറമുഖം ബ്രാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചയിൽ ധാരണയായിരുന്നു.
മുൻപ് വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പ് ഒരു കമ്പനി രൂപീകരിച്ചിരുന്നു. ‘അദാനിവിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റിഡ്’ എന്നായിരുന്നു ഈ കമ്പനിയുടെ പേര്. കൂടാതെ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടെ ‘വിഴിഞ്ഞം ഇന്റർനാഷൻ സീ പോർട്ട് ലിമിറ്റഡ്’ എന്ന കമ്പനിയുമുണ്ടായിരുന്നു.
എന്നാൽ ഇങ്ങനെ വിവിധ പേരുകൾക്ക് പകരം തുറമുഖം ബ്രാൻഡ് ചെയ്യുന്നതിന് പൊതുവായ ഒരു പേര് വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ പേര് നിശ്ചയിച്ച് ഉത്തരവിറക്കിയത്.. ലോഗോ തയാറാക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
Comments