എറണാകുളം: ക്രൈസ്തവ ഭവനങ്ങളിൽ ബിജെപി നടത്തിയ സന്ദർശനത്തെ അവഹേളിച്ചു വർഗീയവൽക്കരിച്ച മുഹമ്മദ് റിയാസിനെതിരെ കടുത്ത പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
“മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേർ അവകാശം അവർക്കാണെന്നു കേരളത്തിലെ രണ്ടു മുന്നണികളും വിചാരിക്കുന്നു. ഇരു മുന്നണികളും ഇത്രയും കാലം അവരെ വോട്ടു ബാങ്കുകൾ മാത്രമായി കണക്കാക്കി.ഇരു മുന്നണികളും തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് അവരുമായി ബന്ധം വെച്ചത് ‘ കെ സുരേന്ദ്രൻ പറഞ്ഞു.
വിചാരധാരയെക്കുറിച്ചു മുഹമ്മദ് റിയാസ് നടത്തിയ പരാമര്ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് കെ സുരേന്ദ്രൻ ഇങ്ങിനെ മറുപടി പറഞ്ഞു. “അഞ്ചാറ് ലക്ഷം വിചാരധാര വാങ്ങി ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സി പി എം വിതരണം ചെയ്യണം.മുൻപ് ഗോവയിൽ കൊണ്ഗ്രെസ്സ് ഇങ്ങിനെ ഒരു പരിശ്രമം നടത്തിയിരുന്നു .പക്ഷെ വിചാരധാര വായിച്ചു നോക്കിയശേഷം ക്രിസ്ത്യാനികൾ കൂട്ടത്തോടെ ബിജെപി ക്ക് വോട്ട് ചെയ്യുകയായിരുന്നു.”
“മുഹമ്മദ് റിയാസ് എന്ന ആൾ PFI ഉൾപ്പെടെയുള്ള മത തീവ്രവാദ സംഘടനകളുമായി എപ്പോഴും ചങ്ങാത്തം പുലർത്തുന്നയാളാണ്. സിപിഎം ഇപ്പോൾ റിയാസിനെ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഒക്കെ ആക്കിയത് മുസ്‌ലിം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി ആ വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയിട്ടാണ്. മുഹമ്മദ് റിയാസ് ഏതൊരു പോളറൈസേഷന് വേണ്ടിയിട്ടാണ് ശ്രമിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. അത് ലീഗുകാർ മനസ്സിലാക്കിയാൽ മതി.സിപിഎം മുസ്‌ലിം സാമാന്യത്തിൽ ഭയാശങ്ക വളർത്തി ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്.”
“സിപിഎമ്മും മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും മുസ്ലീങ്ങളുടെ പിന്തുണയോടെ ഭരണം നിലനിർത്താൻ വേണ്ടി ശ്രമിക്കുന്നു. സിപിഎം കൂടുതൽ കൂടുതൽ മുസ്‌ലിം വൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.പി എഫ് ഐയിലും മറ്റു തീവ്രവാദ സംഘടനകളിലും പ്രവർത്തിച്ച ആളുകൾ നിരോധനം വന്നപ്പോൾ അവിടെ രക്ഷയില്ലാതെ ആയപ്പോൾ, സിപിഎമ്മിൽ ചേരുകയാണ്. അവരെ പ്രീണിപ്പിക്കാൻ വേണ്ടിയാണു റിയാസും പിണറായി വിജയനും ഇപ്പോൾ ശ്രമിക്കുന്നത്. ഞങ്ങൾ അത് ശരിയായ രീതിയിൽ ഹിന്ദു ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ബോധ്യപ്പെടുത്തിക്കൊടുക്കും.”
കൊച്ചിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോളാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണങ്ങളെ കെ സുരേന്ദ്രൻ പിച്ചിച്ചീന്തിയത്.
“ഇവിടുത്തെ രണ്ടു മുന്നണികളും മുസ്ലിം സമുദായത്തിലെ സമ്പന്ന വർഗ്ഗത്തിന്റെ കാര്യങ്ങൾ മാത്രമാണ് പറയുന്നത്.മുസ്‌ലിം ലീഗ് മുസ്‌ലിം സമുദായത്തിലെ സമ്പന്നരുടെ കാര്യം മാത്രമാണ് ഇതുവരെ പറഞ്ഞിട്ടുള്ളത്. പാർശ്വ വൽക്കരിക്കപ്പെട്ടതും താഴ്ന്ന നിലവാരത്തിൽ ജീവിക്കുന്നതുമായ മുസ്‌ലിം വിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന പ്രധാന മന്ത്രിയാണ് നരേന്ദ്ര മോഡി ജി.മുസ്‌ലിം വിഭാത്തിലും സമ്പർക്കം നടത്തി അവരുടെ വിശ്വാസം ആർജിക്കാനുള്ള നടപടികളുമായിട്ടാണ് ബിജെപി മുന്നോട്ട് പോകുന്നത്.”
കെ സുരേന്ദ്രൻ വ്യക്തമാക്കി.
Comments