ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ കേരളത്തിലും ബിജെപി യുടെ ജനപിന്തുണ വർദ്ധിക്കുന്നു. ബിജെപി കേരളത്തിലും സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, പ്രധാനമന്ത്രി തെപ്പക്കാട് സന്ദർശിച്ചപ്പോഴുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി.
കേരളത്തിലോട്ടാണ് നോട്ടം.. എന്ന അടിക്കുറിപ്പോടെയാണ് അനുപ് ചിത്രം പങ്കു വെച്ചിരിക്കുന്നത്. കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ ബിജെപിയുടെ ഈസ്റ്റർ സന്ദർശനങ്ങളെ എതിർക്കുമ്പോഴാണ് ക്രൈസ്തവ സമുദായ അംഗമായ അനൂപിന്റെ ഈ പോസ്റ്റ്. ബിജെപിയിലെ ഉയർന്ന് വരുന്ന നേതാവായ അനൂപ് ന്യുനപക്ഷങ്ങൾക്ക് ബിജെപിയോടുള്ള അടുപ്പത്തിന്റെ ഉദാഹരണം കൂടിയാണ്.
ഗോവയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസും ഇടതും ഒരു പോലെയാണെന്ന് ത്രിപുര തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.
അമേരിക്കൻ ആഭ്യന്തര ട്രെയിനിംഗ് പ്രോഗ്രാമിൽ ബിജെപിയെ പ്രതിനിധീകരിച്ച വ്യക്തിയാണ് അനൂപ് ആന്റണി. ബിജെപിയുടെ മുഖമായി അനുപ് അമ്പലപ്പുഴ മണ്ഡലത്തിൽ ജനവിധി തേടിയിരുന്നു. ഇടത് വലത് സഖ്യത്തിന് ബദലായി മാറാൻ അന്ന് അനൂപിന് സാധിച്ചിരുന്നു.
Comments