പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ടേക്ക് ഡൗൺ ടൂൾ എന്ന പുതിയ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ മിസ്സിംംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ ആണ് ടൂൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവർക്കും അവർ പതിനെട്ട് വയസ് തികയുന്നതിന് മുമ്പ് എടുത്ത അർദ്ധ-നഗ്ന ചിത്രങ്ങളുൾപ്പെടെ ഈ സംവിധാനത്തിലൂടെ നീക്കം ചെയ്യാൻ സാധിക്കും. ഈ വർഷം തന്നെ ഹിന്ദി ഭാഷയിൽ ടൂൾ ലഭ്യമാക്കും. ഉടൻ തന്നെ മറ്റ് ഭാഷകളിലും സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ചിത്രങ്ങളുടെയും വീഡിയോകളുടെയും ഹാഷ് വാല്യു ഉപയോഗിച്ചാണ് ഇവ ഓൺലൈനിൽ പ്രചരിക്കുന്നത് കണ്ടെത്തുക. ഹാഷ് വാല്യു ഉപയോഗിച്ച് ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനും ഭാവിയിൽ അപ്‌ലോഡ് ചെയ്യുന്നതും പ്രചരിക്കുന്നതും തടയാൻ സാധിക്കും.
ഇത്തരത്തിലുള്ള ശ്രമങ്ങൾ മെറ്റ ആഗോള തലത്തിൽ വികസിപ്പിച്ചു വരികയാണ്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയൊരുക്കുന്നതിന് സർക്കാർ ഏജൻസികളുമായി സഹകരിക്കണമെന്ന് മെറ്റയ്‌ക്ക് ഭരണതലത്തിൽ നിന്ന് നിർദേശമുണ്ട്. ടേക്ക് ഇറ്റ് ഡൗൺ കൂടാതെ സ്‌റ്റോപ്പ് എൻസിഐഐ ഒആർജി സേവനവും അനുവാദമില്ലാതെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് തടയുന്നതിനായി മെറ്റ പ്രയോജനപ്പെടുത്തുന്നുണ്ട്.
Comments