തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജരുടെ കൈവശം നിന്ന് പണം കൊള്ളയടിച്ച കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരം പെട്രോൾ പമ്പ് മാനേജറുടെ കയ്യിൽ നിന്നുമാണ് പ്രതികൾ പണം മോഷ്ടിച്ചത്.
എസ്ബിഐയിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് വിനീതും ജിത്തുവും ചേർന്ന് പിടിച്ച് പറിച്ചത്. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് കുറ്റ കൃത്യം നടന്നത്.
ഇതിന് മുമ്പ്, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ വിനീത് വിജയൻ അറസ്റ്റിലായിരുന്നു. സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പാസ്വേഡ് കൈക്കലാക്കിയെന്നുമാണ് യുവതി പരാതി നൽകിയത്. കേസിൽ വിനീത് ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു.
Comments