എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും പുറമേ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. പാല സ്വദേശി അജി കൃഷ്ണൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയുന്നത്.
Comments