കേരളത്തിന് പുറമേ തമിഴ്നാട്ടിലും ബിജെപിയ്ക്കൊപ്പം അണി നിരക്കുകയാണ് ക്രൈസ്തവസമൂഹം. കേന്ദ്ര സർക്കാർ നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാകുകയാണ് സഭാദ്ധ്യക്ഷന്മാർ. ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ബിജെപി നടത്തി ഗ്രഹനസമ്പർക്കത്തെ ഇകഴ്ത്താൻ തുനിഞ്ഞിറങ്ങിയ സർക്കാറുകൾക്ക് വലിയ തിരിച്ചടിയാണ് തമിഴ്നാട്ടിലെ സഭാ മേലദ്ധ്യക്ഷന്മാരുടെ പ്രസ്താവനകൾ.
2024 ആകുമ്പോഴേക്കും തമിഴ്നാട്ടിലെ നിരവധി മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുമെന്ന് ആർച്ച് ബിഷപ്പ് ഗുണശേഖര സാമൂവൽ. ബിജെപിയിൽ നിന്നും ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ ബിജെപി സർക്കാർ വന്നാൽ മാത്രമേ ജനങ്ങൾക്ക് പലതും അറിയാൻ സാധിക്കു.
ഞാൻ സത്യം മനസ്സിലാക്കിയിട്ട് ആരോടും പറയാതെ ഇരിക്കുന്നത് ശരിയാണോ എന്നും മറ്റുള്ളവരോടും ഞാൻ അറിഞ്ഞതെല്ലാം പറഞ്ഞുകൊടുക്കണ്ടേ എന്നും അദ്ദേഹം ചോദിക്കുന്നു. തമിഴ്നാട്ടിൽ ബിജെപി അധികാരത്തിൽ വരും അത് ഉറപ്പാണ്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകും എന്നാൽ അതോർത്ത് സങ്കടപ്പെടണ്ടെന്നും അതിന് മാറ്റം വരുമെന്നാണ് തന്റെ ബൈബിളിൽ ഉള്ളതെന്നും അതിന്റെ ധൈര്യത്തിലാണ് താൻ ഇത് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും നാൾ കരുതിയത് ബിജെപി വന്നാൽ പള്ളികൾ പൂട്ടും എന്നാണ് എന്നാൽ അങ്ങനെ ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ബിജെപിയ്ക്ക് അനുകൂലമായി ക്രൈസ്തവ സഭകൾ നിലപാട് സ്വീകരിക്കുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയ്ക്കൊപ്പം നിൽക്കാൻ ന്യുനപക്ഷങ്ങൾ സന്നദ്ധമാകുന്നതിന്റെ പ്രത്യക്ഷ തെളിവാണ്.
Comments