രാജീവ് വൈദ്യയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭക്തി സാന്ദ്രമായ ചിത്രമാണ് സന്നിധാനം പിഒ. ശബരിമല പ്രമേയമായ ബഹുഭാഷ ചിത്രത്തിൽ തമിഴ് താരം യോഗി ബാബുവും കന്നട താരം പ്രമോദ് ഷെട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം പമ്പയിൽ പുനരാരംഭിച്ചിരിക്കുകയാണ്. കൂടാതെ ചിത്രത്തിൽ ഗോകുൽ സുരേഷും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മേനക സുരേഷ്, വർഷ വിശ്വനാഥ്, തമിഴ് താരമായ വേല രാമമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ശബരിമല, തൊടുപുഴ, അതിരിപ്പിള്ളി എന്നിവിടങ്ങളിലാകും ചിത്രീകരണം. സർവത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. മധുസൂദർ റാവൂ, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ചിത്രം തമിഴ്, മലയാളം, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായാണ് അണിയറയിൽ ഒരുങ്ങുന്നത്. ജനുവരി 14 മകരസംക്രമ ദിനത്തിൽ സന്നിധാനത്ത് വെച്ച് ചിത്രത്തിന്റെ പ്രാരംഭ പൂജകൾ നടന്നിരുന്നു.
ചിത്രത്തിന്റെ രചന രാജേഷ് മോഹൻ, ഛായാഗ്രഹണം എ വിനോദ് ഭാരതി, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീതം ലാൽ കൃഷ്ണ, മേക്കപ്പ് സജി കൊരട്ടി, വ്‌സ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്.
















Comments