കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹെെക്കോടതി. സി പി എം നേതാക്കളെ നിരന്തരം അപമാനിക്കുന്നു എന്ന പരാതിയില്‍ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. നിലവിൽ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ തളിപ്പറമ്പ് സിഐ ബെംഗളുരുവിലാണ്. ഇതിനിടെയാണ് സ്വപ്ന ഹൈക്കോടതിയില്‍ നിന്നു സ്‌റ്റേ നേടിയത്. കേസ് സ്റ്റേ ചെയ്തതോടെ സിഐക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ കഴിയില്ല.
Comments