ന്യൂഡൽഹി: ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരും. തെക്കൻ കശ്മീർ ഷോപ്പിയാനിലെ ചക്കൂര മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ്് ഉന്നതതലയോഗം വിളിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ നടപടി ക്രമങ്ങൾ ആഭ്യന്തരമന്ത്രി അവലോകനം ചെയ്യും. തീവ്രവാദത്തിനെതിരെ ശക്തമായി പോരാടാനുള്ള നിർദ്ദേശങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകുകയും കശ്മീരിൽ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
ജമ്മുകശ്മീർ ഗവർണർ മനോജ് സിൻഹ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ജമ്മുകശ്മീർ ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ്, കേന്ദ്ര സായുധ പോലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞ ഒക്ടോബറിലും കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ ആഭ്യന്തരമന്ത്രി അവലോകനം ചെയ്തിരുന്നു.
Comments