കഴിഞ്ഞ ദിവസം നടന്ന ഒരു പിറന്നാളാഘോഷ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വെെറൽ. താരസംഘടന അമ്മയുടെ പ്രവര്‍ത്തകരായ നടന്മാരായ മോഹന്‍ലാല്‍, ഇടവേള ബാബു, സിദ്ദിഖ്, ബാബുരാജ്, സുധീര്‍ കരമന നടി ശ്വേത മേനോന്‍ എന്നിവരാണ് ചിത്രങ്ങളില്‍ ഉള്ളത്. നടിയും നര്‍ത്തകിയുമായ രചന നാരായണന്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനാണ് മോഹന്‍ലാല്‍ ഉല്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. മോഹൻലാലിനൊപ്പം നിൽക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ ഇതിനോടകം പ്രക്ഷക ശ്രദ്ധ നേടികഴിഞ്ഞു.
#lalettan and Team #amma #Mohanlal pic.twitter.com/Q2fGOeREVx
— Pratheesh Sekhar (@propratheesh) April 12, 2023
അതേസമയം എല്ലാവരും പൊട്ടിച്ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ വലിയ കൗതുകത്തോടെയാണ് ആരാധകർ നോക്കുന്നത്. അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംഘടനയുടെ ഓഫീസിലായിരുന്നു പിറന്നാൾ ആഘോഷം.
നേരത്തെ പ്രിയദര്‍ശന്‍റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്‍റെ വിജയാഘോഷത്തിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതിലുള്ള തന്‍റെ സന്തോഷവും മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
Comments