ജീവിത്തിൽ ഒരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്തിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദൂരെ യാത്ര പോകുമ്പോൾ ട്രെയിൻ യാത്ര തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം കുറഞ്ഞ ചിലവാണ്. എന്നാൽ, മഹാരാഷ്‌ട്രയിലെ മഹാരാജാസ് എക്‌സ്പ്രസിനെ കുറിച്ച് അറിഞ്ഞാൽ ഈ ചിന്താഗതി എല്ലാം മാറും. കാരണം അത്യാഡംബര സൗകര്യങ്ങളോടു കൂടിയുള്ള ഈ ട്രയിനിന്റെ ഏറ്റവും കൂടിയ ടിക്കറ്റ് ചാർജ് 19 ലക്ഷം രൂപയാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ട്രെയിന്‍ ആണ് മഹാരാജാസ് എക്‌സ്പ്രസ്. ഒരു യാത്രക്കാരന് നാല് റൂട്ടുകളില്‍ ഒന്ന് തിരഞ്ഞെടുത്ത് ഏഴ് ദിവസം യാത്ര ചെയ്യാനും സാധിക്കും. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ ആര്‍ സി ടി സി) നടത്തുന്ന മഹാരാജാസ് എക്‌സ്പ്രസ് ആഡംബര ട്രെയിന്‍ യാത്രാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ട്രെയിനിൽ ഇന്ത്യക്കാരെക്കാൾ വിദേശികളാണ് യാത്ര ചെയ്യുന്നത്.
ഇന്ത്യന്‍ പനോരമ, ട്രഷേഴ്സ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ സ്പ്ലെന്‍ഡര്‍, ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നിവയില്‍ ഒരാള്‍ക്ക് പോകാം. അടുത്തിടെ ഒരു വ്‌ളോഗര്‍ ട്രെയിനിന് ഉള്ളില്‍ കയറി മഹാരാജാസിന്റെ ആഡംബര ദൃശ്യങ്ങള്‍ പകർത്തിയിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പെട്ടെന്നു തന്നെ വൈറലാകുകയും ചെയ്തിരുന്നു.
19 ലക്ഷം രൂപ ടിക്കറ്റ് ചാര്‍ജ് വരുന്ന ഈ സ്യൂട്ടില്‍ അത്യാഡംബരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്യൂട്ടിന്റെ ഡോര്‍ തുറന്ന് വരുന്നത് ഒരു ലിവിംഗ് റൂമിലേക്കാണ്. അവിടെ ചെറിയൊരു സ്റ്റഡി ടേബിള്‍, ഡ്രെസിംഗ് ടേബിള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ശേഷം ഒരു മാസ്റ്റര്‍ ബെഡ്‌റൂം. ഇതില്‍ വലിയ കട്ടിലും വശങ്ങളില്‍ രണ്ട് വലിയ വിന്‍ഡോകളും ഉണ്ടാകും. വലിയ ടി വിയും അറ്റാച്ച്ഡ് ബാത്ത്‌റൂമും ഇതില്‍ തന്നെയുണ്ട്. മഹാരാജാസ് എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ ഇതിന്റ ഓരോ യാത്രയുടേയും വിശദവിവരങ്ങളും ടിക്കറ്റ് നിരക്കും നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ, സൗകര്യങ്ങൾ കുറഞ്ഞ സ്യൂട്ടിന് ടിക്കറ്റ് ചാർജ് കുറയും.
Comments