ലക്നൗ : ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ കൊല്ലപ്പെട്ടതിൽ അസദ് കൊല്ലപ്പെട്ടതിൽ ‘ ദു:ഖം ‘ പങ്ക് വച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും . വാഹനവ്യൂഹത്തെ ആക്രമിച്ച് ആതിഖിനെ രക്ഷപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് എൻകൗണ്ടർ നടന്നത് .
എന്നാൽ ഏറ്റുമുട്ടൽ വ്യാജമാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിക്ക് കോടതിയിൽ വിശ്വാസമില്ല. ഇന്നത്തെയും സമീപകാലത്തെയും ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണം, കുറ്റവാളികളെ വെറുതെ വിടരുത്. ശരിയോ തെറ്റോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനില്ല. ബിജെപി സാഹോദര്യത്തിന് എതിരാണ്.- എന്നാണ് അഖിലേഷ് യാദവ് പറഞ്ഞു .
ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം സമാജ്‌വാദി പാർട്ടി മാഫിയകൾക്ക് അഭയം നൽകുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം മതത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഒവൈസി പറഞ്ഞു
അസദിന്റെയും ഗുലാമിന്റെയും ഏറ്റുമുട്ടലിനെക്കുറിച്ച് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏറ്റുമുട്ടലിന്റെ പേരിൽ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും ഒവൈസി പറഞ്ഞു. വെടിയുണ്ട കൊണ്ട് നീതി നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചതെങ്കിൽ കോടതികൾ അടച്ചിടണമെന്നും ഒവൈസി പറഞ്ഞു .
2021ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതിഖ് അഹമ്മദിന്റെ മുഴുവൻ കുടുംബവും എസ്പി വിട്ട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനിൽ ചേർന്നിരുന്നു.
Comments