ലക്നൗ: ഉമേഷ്പാൽ കൊലക്കേസ് പ്രതി ആതിഖ് അഹമ്മദിന്റെ മകനും സുഹൃത്തും യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വാർത്തയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. സമയോചിതമായ പോലീസ് ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. ഝാൻസിയിൽ വച്ച് ഏറ്റവും ഒടുവിലായി നടന്ന ഏറ്റുമുട്ടൽ രാജ്യം മുഴുവൻ വലിയ രീതിയിൽ ചർച്ച ചെയ്യുമ്പോൾ ഒരുമാസം മുമ്പ് യോഗി ആദിത്യനാഥ് നടത്തിയ നിയമസഭാ പ്രസംഗത്തിന്റെ ശകലങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഫെബ്രുവരി 25-നായിരുന്നു വീഡിയോക്ക് ആസ്പദമായ സംഭവം. ഉത്തർപ്രദേശ് നിയമസഭയിൽ ബജറ്റ് സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഉമേഷ്പാലിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം സംസ്ഥാനത്തെ മാഫിയകളെ സമ്പൂർമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു.
”സ്പീക്കർ സർ, യുപിയിലെ എല്ലാ പ്രൊഫഷണൽ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദറാണ് ആതിഖ് അഹമ്മദ്. അവരുടെയൊക്കെ ഞരമ്പുകളിൽ പോലും ഒഴുകുന്നത് കുറ്റകൃത്യങ്ങളാണ്. ഈ പാർലമെന്റ് ഹൗസിൽ വച്ച് ഞാൻ ഉറപ്പിച്ച് പറയാം.. ഈ മാഫിയകളുടെ അടിവേര് പിഴുതെടുത്ത് കളയും ഞാൻ. ” ഇതായിരുന്നു യോഗിയുടെ വാക്കുകൾ.
Every word is turning out to be true…
Yogi ji Roxxx ❤️❤️ pic.twitter.com/55wE4QiWn2— INFERNO (@SmokingLiberals) April 13, 2023
അഖിലേഷ് യാദവിന് നേരെ വിരൽ ചൂണ്ടിയായിരുന്നു യോഗി അദ്ദേഹത്തിന്റെ പ്രസംഗം അവസാനിപ്പിച്ചത്. സഭയിൽ വലിയ കൈയ്യടി നേടിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ അന്നും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഉമേഷ്പാലിന്റെ കൊലപാതകത്തിൽ നിർണായക പങ്കുവഹിച്ചുവെന്ന് പോലീസ് കണ്ടെത്തിയ കുറ്റവാളികൾ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടപ്പോൾ യോഗിയുടെ വാക്കുകൾ വീണ്ടും തരംഗമാവുകയാണ്. കൊടുംഭീകരനും അമ്പതോളം കേസുകളിൽ പ്രതിയുമായി ആതിഖ് അഹമ്മദിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഝാൻസിയിൽ നടന്ന ഏറ്റുമുട്ടൽ.
Comments