മാപ്ടോ: മൊസാംബിക്കിലെ’മെയ്ഡ് ഇൻ ഇന്ത്യ’ ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്ക് സന്ദർശനത്തിനിടെ ജയശങ്കർ’മെയ്ഡ് ഇൻ ഇന്ത്യ’ട്രെയിനിൽ യാത്ര ചെയ്യുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി മൊസാംബിക്ക് പാർലമെന്റ് പ്രസിഡന്റുമായി ചർച്ച നടത്തുകയും ചെയ്തു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ജയശങ്കർ മൊസാംബിക്കിലെത്തിയത്. ഇലക്ട്രിക് മൊബിലിറ്റിയും ജലപാത കണക്റ്റിവിറ്റിയും വികസിപ്പിക്കുന്നതിനായി ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ച് മൊസാംബിക്കൻ ഗതാഗത മന്ത്രിയുമായി ചർച്ച ചെയ്തു. ഗതാഗതം മന്ത്രിയും മൊസാംബിക്കൻ പോർട്ട് ആൻഡ് റെയിൽ അതോറിറ്റി ചെയർമാനുമായ മാറ്റിയൂസ് മഗലയുമായി അദ്ദേഹം സംവദിച്ചു. ജയശങ്കർ ട്വീറ്ററിലൂടെ പങ്കുവെച്ചു.
Took a ride in a ‘Made in India’ train from Maputo to Machava with Mozambican Transport Minister Mateus Magala.
Appreciate CMD RITES Rahul Mithal joining us on the journey. @AshwiniVaishnaw pic.twitter.com/NhfIGwGHQj
— Dr. S. Jaishankar (@DrSJaishankar) April 13, 2023
മൊസാംബിക്കിയിൽ നിന്ന് മാപ്ടോയിലെത്തിയ ജയശങ്കർ പ്രസിഡന്റ് യോവേരി മുസെവേനി ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, അടിസ്ഥാന സൗകര്യം, ഊർജം, പ്രതിരോധം എന്നീ മേഖലകളിലെ രാജ്യങ്ങളുടെ സഹകരണത്തെ കുറിച്ചും ചർച്ച ചെയ്തു.
Comments