ആലപ്പുഴ: അരൂരിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ. കല്ലുകൊണ്ടിടിച്ച നിലയിലായിരുന്നു യുവാവിനെ റോഡരികിൽ നിന്ന് കണ്ടെത്തിയത്. ചന്ദിരൂർ സ്വദേശി ഫെലിക്സ്(28) ആണ് മരിച്ചത്. മദ്യപിച്ച് സുഹൃത്തുക്കളുമായുള്ള വാക്ക് തർക്കത്തെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും തലയിലും മറ്റ് ശരീരഭാഗത്തും കല്ലുകൊണ്ട് ഇടിച്ച പാടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഫെലിക്സ് മൂന്നാറിൽ നിന്ന് ഇന്നലെയാണ് സ്വദേശമായ ചന്ദിരൂരിലെത്തിയത്. ബൈക്കുകളിലെത്തിയ സൂഹൃത്തുക്കളുമായി ഫെലിക്സ് തൊട്ടടുത്ത പറമ്പിലേക്ക് പോയിരുന്നു. അവിടെ വെച്ച് സുഹൃത്തുക്കളുമായി മദ്യപിച്ചതായി നാട്ടുകാർ പറഞ്ഞു. തുടർന്നുണ്ടായ വാക്കുത്തർക്കത്തിലാണ് ഫെലിക്സിനെ സുഹൃത്തുക്കൾ മർദ്ദിച്ചത്. മുഖത്തും തലയിലും പരിക്കേറ്റ നിലയിലാണ് ഫെലിക്സിനെ നാട്ടുകാർ കാണുന്നത്. ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തുടർ അന്വേഷണം നടന്ന്വരികയാണ്.
Comments