ലക്നൗ : ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദിനൊപ്പം കൊല്ലപ്പെട്ട ഗുലാമിന്റെ മുഖം പോലും അവസാനമായി കാണേണ്ടെന്ന് അമ്മ ഖുശ്നുദ . യുപി എസ്ടിഎഫ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഖുശ്നുദ പറഞ്ഞു.
‘ തെറ്റായ പ്രവർത്തനത്തിന്റെ ഫലമാണ് അവന് കിട്ടിയത് . അവൻ ചെയ്തതിന്റെ പേരിൽ കുടുംബം മുഴുവൻ കഷ്ടപ്പെടുന്നു. ഞാൻ അവന്റെ മൃതദേഹം എടുക്കില്ല. ഭാര്യക്ക് വേണമെങ്കിൽ മൃതദേഹം ഏറ്റ് എടുക്കാം. അതിന് അവകാശമുണ്ട്, മൃതദേഹം ഏറ്റെടുക്കില്ലെന്ന ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഗുലാമിന്റെ മുഖം കാണാൻ പോലും ആഗ്രഹിച്ചിക്കുന്നില്ലെന്നും‘ അമ്മ പറഞ്ഞു.
ഗുലാമിന്റെ സഹോദരൻ രാഹിലും ഏറ്റുമുട്ടലിനെ ന്യായീകരിച്ചിട്ടുണ്ട്. അത്യന്തം ഹീനമായ പ്രവൃത്തിയാണ് ഗുലാം ചെയ്തതെന്ന് രാഹിൽ പറഞ്ഞു. ഞങ്ങൾ അതിനെ പിന്തുണയ്ക്കുന്നില്ല. ഗുലാമിന്റെ ശവസംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കില്ലെന്ന് എന്റെ അമ്മയും ഞങ്ങളുടെ കുടുംബവും തീരുമാനിച്ചതായി ഗുലാമിന്റെ ജ്യേഷ്ഠൻ പറഞ്ഞു.
ഇതിന് മുമ്പ് പ്രയാഗ്രാജ് ഡവലപ്മെന്റ് അതോറിറ്റി ഗുലാമിന്റെ വീടിനും കടയ്ക്കും നേരെ ബുൾഡോസർ നടപടി സ്വീകരിച്ചിരുന്നു. ആ സമയത്തും ഗുലാമിന്റെ സഹോദരൻ ഗുലാം ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Comments