കേന്ദ്ര സർക്കാരിന്റെ വിഷുകൈനീട്ടമായ വന്ദേഭാരത് ട്രെയിനിനെ ആഹ്ലാദത്തോടെയാണ് കേരള ജനത സ്വീകരിച്ചത്. എന്നാൽ വന്ദേഭാരത് ട്രെയിന് കേരളത്തിന് വേഗം അനുവദിച്ചതിന് പിന്നിൽ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്ന രീതിയിലെ പ്രചരണമാണ് ഡിവൈഎഫ്എൈക്കാർ നൽകുന്നത്. ഇപ്പോഴിതാ, ഇതിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി സംസഥാന വക്താവ് സന്ദീപ് വാചസ്പതി.
കേരള സർക്കാർ അറിയാതെ കേന്ദ്ര ഗവൺമെന്റ് വന്ദേഭാരത് എക്സ്പ്രസ്സ് അനുവദിച്ചതു കൊണ്ട് ട്രെയിൻ കേടു വരുത്താനോ വൃത്തികേടാക്കാനോ ശ്രമിക്കരുതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പൊതുമുതൽ ആണെന്ന ബോധം ഉണ്ടാകണമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് വാചസ്പതി അറിയിച്ചു.
‘ഒരു അഭ്യർത്ഥനയുണ്ട്. കേരള സർക്കാർ അറിയാതെയാണ് നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ്സ് അനുവദിച്ചത് എന്നത് കൊണ്ട് ട്രെയിൻ കേടു വരുത്താനോ വൃത്തികേടാക്കാനോ മുതിരരുത്. പൊതുമുതൽ ആണെന്ന ബോധം
ഉണ്ടാകണം.’-സന്ദീപ് വാചസ്പതി ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments