അനിൽ ആന്റണി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത് കേരളാ രാഷ്ട്രീയത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ദേശീയതയ്ക്കൊപ്പം അണിചേർന്ന അനിൽ ആന്റണിക്ക് ആശംസകൾ നേർന്ന് നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, അനിൽ ആന്റണിയുമായി കൂടികാഴ്ച നടത്തിയിരിക്കുകയാണ് യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി. ഒരുമിച്ച് മുന്നോട്ട്… എന്ന അടികുറിപ്പോടെ അനിലിനൊപ്പമുള്ള ചിത്രവും അനൂപ് ആന്റണി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, അനൂപ് ആന്റണിയുമായി കൂടികാഴ്ച നടത്തിയതിലുള്ള സന്തോഷം അനിൽ ആന്റണിയും പങ്കുവെച്ചിട്ടുണ്ട്. നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്, ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന സമകാലിക പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ കഴിഞ്ഞു. എന്നാണ് അനിൽ ആന്റണി കുറിച്ചിരിക്കുന്നത്.
Comments