മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്രയിൽ. സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളുമായി സുപ്രധാന കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിലെ ബിജെപി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം മുംബൈയിലെത്തിയ ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, ബിജെപി മുംബൈ അദ്ധ്യക്ഷൻ ആശിഷ് ഷെലാർ, ടൂറിസം മന്ത്രി മംഗൾപ്രഭാത് ലോധ, മറ്റ് പാർട്ടി എംപിമാർ, എംഎൽഎമാർ എന്നിവർ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.
ബിജെപി-ശിവസേന സഖ്യത്തെപ്പറ്റിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനവും ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ചയിൽ അമിത് ഷാ ചർച്ച ചെയ്യും. മുംബൈയിലെ ഖാർഘറിൽ നടക്കുന്ന ചടങ്ങിലും കേന്ദ്ര ആഭ്യന്തരമന്ത്രി പങ്കെടുക്കും.
Comments