കണ്ണിന് മുന്നിൽ ഇല്ലാത്ത വസ്തുക്കളെ കാണും; കണ്ണിൽപ്പെടുന്നത് ആകൃതിയില്ലാത്ത രൂപങ്ങൾ: പ്രായമാകുമ്പോഴുണ്ടാകുന്ന ചാൾസ് ബോണറ്റ് സിൻഡ്രോമിനെ കുറിച്ച് അറിയാം...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണിന് മുന്നിൽ ഇല്ലാത്ത വസ്തുക്കളെ കാണും; കണ്ണിൽപ്പെടുന്നത് ആകൃതിയില്ലാത്ത രൂപങ്ങൾ: പ്രായമാകുമ്പോഴുണ്ടാകുന്ന ചാൾസ് ബോണറ്റ് സിൻഡ്രോമിനെ കുറിച്ച് അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 08:10 pm IST
Facebook
Twitter
WhatsAppTelegram

കണ്ണിന് മുന്നിൽ ഇല്ലാത്ത വസ്തുക്കളെ ഉള്ളതായി കാണുന്ന അവസ്ഥയാണ് ചാൾസ് ബോണറ്റ് സിൻഡ്രോം. പ്രായം വർദ്ധിക്കുന്നതനുസരിച്ചുണ്ടാകുന്ന തിമിരവും, നേത്രപടലത്തിനുണ്ടാകുന്ന അപചയവും മൂലം കാഴ്ചനഷ്ടം സംഭവിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലെ ഹാലൂസിനേഷൻ സംഭവിക്കുന്നത്.

ആരോഗ്യമുള്ള കണ്ണുകളാണെങ്കിൽ പ്രകാശം റെറ്റിനയിലൂടെ കാഴ്ചയ്‌ക്കുളള സന്ദേശമായാണ് സാധാരണ തലച്ചോറിൽ എത്തുന്നത്. എന്നാൽ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിൽ റെറ്റിനയിലൂടെ ഇത്തരം സന്ദേശങ്ങൾ കൃത്യമായി എത്തിച്ചേരുന്നില്ല. ഇതിന്റെ ഫലമായി തലച്ചോറിൽ ഇത് വിചിത്ര കാഴ്ചകളായോ ഇല്ലാത്ത കാഴ്ചകളായോ മുൻപ് നാം കണ്ടിട്ടുള്ള ചില കാര്യങ്ങൾ തലച്ചോറിൽ പതിഞ്ഞത് വീണ്ടും കാണുകയോ ആണ് ചെയ്യുന്നത്. അതായത് ശരിയ്‌ക്കുള്ള കാര്യങ്ങൾ അല്ല നാം കാണുന്നത് എന്നർത്ഥം. ഇതാണ് ചാൾസ് ബോണെറ്റ് സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്നത്.

പ്രായമേറുമ്പോൾ കണ്ണുകളിലെ കോശങ്ങൾക്കുണ്ടാകുന്ന മാക്യുലാർ ഡീജെനറേഷൻ, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതി എന്നിവയെല്ലാം ഇത്തരം അവസ്ഥയ്‌ക്ക് കാരണമാകുന്നു. ഇല്ലാത്ത കാര്യങ്ങൾ കാണുന്നത് പലരും മാനസികാരോഗ്യവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. എന്നാൽ വാസ്തവം ഇതല്ല. ഇത് കാഴ്ചശക്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേയ്‌ക്കാണ് വെളിച്ചം വീശുന്നത്. ഈ പ്രശ്‌നമുള്ളവർക്ക് പലപ്പോഴും രാവിലെയാണ് ഇത്തരം ഇല്ലാക്കാഴ്ചകൾ കാണുന്നത്.

ഇത്തരക്കാർ പ്രധാനമായും കാണുന്നത് കൃത്യമായ ആകൃതിയിലല്ലാത്ത വസ്തുക്കൾ, മൃഗങ്ങൾ, വരകൾ, കുത്തുകൾ പോലുള്ള കാര്യങ്ങൾ, മലകൾ, വെള്ളച്ചാട്ടം പോലുള്ള പ്രകൃതിദൃശ്യങ്ങൾ, കൂടാതെ പ്രാണികൾ, പഴയ കാലത്തെ വേഷം ധരിച്ച ആളുകൾ, ഡ്രാഗൺ പോലുള്ള സങ്കൽപ്പത്തിലെ രൂപങ്ങൾ എന്നിവയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലോ മറ്റ് നിറങ്ങളിലോ ഈ രൂപങ്ങൾ പെട്ടെന്നായിരിക്കും കണ്ണുകളിൽ പ്രത്യക്ഷപ്പെടുന്നത്.

കുറച്ചു സമയം മാത്രമായിരിക്കും ഇവയുടെ ആയുസ്സ്. ചില സമയങ്ങളിൽ ഇത് മണിക്കൂറുകളോളം നീണ്ടുപോയെന്നും വരാം. ഇവ ചലിയ്‌ക്കുന്നതായോ അല്ലെങ്കിൽ ഒരിടത്ത് തന്നെ ഉറച്ച് നിൽക്കുന്നതായോ തോന്നുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ കാഴ്ചയുടെ 60 ശതമാനത്തിലധികം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ഹാലൂസിനേഷൻ സംഭവിക്കുന്നത്. കണ്ണുകളിൽനിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ തടയപ്പെടുന്നതിന്റെ ഭാഗമായാണ് യാഥാർഥ്യമല്ലാത്തതിനെ കാണുന്നതായി അനുഭവപ്പെടുന്നത്. ആവശ്യത്തിന് വിശ്രമവും , രാത്രികാലങ്ങളിലെ കൃത്യമായ ഉറക്കവുമാണ് ഡോക്ടർമാർ ഇതിനു പരിഹാരമായി നിർദ്ദേശിക്കുന്നത്. നല്ല വെളിച്ചമുള്ള ബൾബുകളും , മാഗ്നിഫയിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കണ്ണുകളുടെ ശരിയായ പരിപാലനത്തെ സഹായിക്കും.

Tags: eye
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies