കൊച്ചി : ട്രെയിൻ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സിലെ യാത്രാ അനുഭവം പങ്ക് വച്ച് വിഡിയോ വ്ലോഗറായ സുജിത് ഭക്തൻ .ജമ്മുവിൽ നിന്ന് ഹരിയാന വരെയുള്ള യാത്രയിലെ ദൃശ്യങ്ങളാണ് സുജിത് പങ്ക് വച്ചിരിക്കുന്നത് .
‘ നമ്മൾ മലയാളികൾക്കിത് അഭിമാന നേട്ടം!! ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ ഇന്ന് കേരളത്തില്‍ എത്തിയിരിക്കുകയാണ്. കുറെ നാൾ മുൻപ് ഞാനും അഭിയും കൂടി വന്ദേഭാരത് എക്സ്പ്രസ്സിൽ കയറി കേരളത്തിനു പുറത്ത് യാത്ര ചെയ്തിരുന്നു. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ട്രെയിൻ 18 എന്നറിയപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ്സിലെ യാത്ര എങ്ങനെയുണ്ടാകും‘ എന്ന കുറിപ്പോടെയാണ് സുജിത് ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത് .
ഒരു കോച്ചിൽ 78 സീറ്റുകളാണ് ഉള്ളതെന്നും , വിദേശരാജ്യങ്ങളിലൊക്കെ കണ്ട പോലെയൊരു അനുഭവമാണിതെന്നും സുജിത് വന്ദേഭാരത് ട്രെയിൻ സ്റ്റേഷനിലേക്ക് വരുമ്പോൾ പറയുന്നുണ്ട് . ഒപ്പം വന്ദേഭാരതിന്റെ ടൈംമിംഗിനെ പറ്റിയും സുജിത് സൂചിപ്പിക്കുന്നു . 455 കിലോമീറ്റർ ദൂരം യാത്ര ചെയ്തത് ആറര മണിക്കൂറിനുള്ളിലാണെന്നും സുജിത് പറയുന്നു.
Comments