എറണാകുളം : കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ പാഴ്സല്‍ കള്ളക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥന് പിടിയില്‍. ഫോറിന് പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷിനെയാണ് ഡിആര്‍ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് മലപ്പുറത്ത് മൂന്നിയൂരില്‍ നിന്ന് പാഴ്സലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഡിആര്‍പി സംഘം പിടികൂടിയിരുന്നു. ദുബായില്‍ നിന്ന് പാഴ്സലായി പോസ്റ്റ് ഓഫീസ് വഴി കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം ഉദ്യോഗസ്ഥരുടെ പിടിയിലായത്. സംഭവത്തില്‍ 6.300 കിലോ സ്വര്‍ണവുമായി ആറ് പേരാണ് അറസ്റ്റിലായത്.
കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാഴ്സലുകളിലായിരുന്നു സ്വര്‍ണം. തേപ്പുപെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 3.2 കോടി രൂപ വിലവരുന്ന സ്വര്‍ണം അശുതോഷാണ് കസ്റ്റംസ് ക്ലിയര്‍ ചെയ്ത് നല്‍കിയതെന്ന് കണ്ടെത്തി. ഇതേ തുര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments