ചണ്ഡീഗഡ്: ഹരിയാനയിൽ റൈസ് മിൽ തകർന്ന് നാല് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ കർണാലിലാണ് അപകടമുണ്ടായത്. മൂന്ന് നിലയുള്ള കെട്ടിടമാണ് തകർന്നുവിണത്.
അപകടം നടക്കുമ്പോൾ 150-ഓളം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിൽ നാല് പേർ മരിച്ചെന്നും പരിക്കേറ്റ 20- ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കർണാൽ ഡിസി അനിഷ് യാദവ് പറഞ്ഞു.
കെട്ടിടത്തിന് തകരാറുകൾ ഉണ്ടെന്നും ഇതിൽ റൈസ് മിൽ ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. സംഭവം അന്വേഷിക്കാനായി കമ്മറ്റി രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത് തുടരുന്നു
Comments