തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള നിരക്ക് പ്രഖ്യാപിച്ചു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് 1400 രൂപയാണ് നിരക്ക്. ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ യാത്രക്കാർക്കായി ഒരുക്കുന്നുണ്ട്. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഭക്ഷണമടക്കം 2400 രൂപയായാണ് നിജപ്പെടുത്തിയിരിക്കുന്നത്.
വന്ദേഭാരത് എക്സ്പ്രസിൽ 12 എക്കോണമി കോച്ചുകൾ ഉണ്ടാകും. 78 സീറ്റാണ് ഒരു കോച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചുകളും ഉണ്ട്. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും.
തിരുവനന്തപുരത്ത് നിന്ന് രാവിലെ 5:10ന് യാത്ര ആരംഭിച്ച് 12.30ന് ട്രെയിൻ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരിൽ നിന്ന് തിരിക്കുന്ന ട്രെയിൻ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. നിലവിൽ ഇതാണ് റെയിൽവേ പുറത്ത് വിട്ട് വന്ദേഭാരതിന്റെ സമയക്രമം.
Comments