തിരുവനന്തപുരം: രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനാർഹരെ നിശ്ചയിക്കാനുള്ള സമിതിയിൽ അംഗമായിരുന്ന മലയാളിക്ക് ഗവർണറുടെ ആദരം. ലോകപ്രശസ്ത ജൈവ രസതന്ത്രജ്ഞൻ ചെങ്ങന്നൂർ കല്ലിശ്ശേരി, ഉമയാറ്റുകര സ്വദേശി ഡോ. മാധവ ഭട്ടതിരിയെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദരിച്ചത്. അദ്ദേഹത്തിന്റെ 96ാം പിറന്നാൾ ദിനത്തിലാണ് ഗവർണർ ആദരം അർപ്പിച്ചത്. 1985 ലെ കെമിസ്ട്രിക്കുള്ള നോബൽ സമ്മാനർഹരെ നിശ്ചയിക്കുന്ന അഞ്ചംഗ സമിതിയിൽ ഇദ്ദേഹം അംഗമായിരുന്നു.
തിരുവൻവണ്ടൂർ ഗ്രാമത്തിലെ ശ്രേഷ്ഠ വൈദിക കുടുംബത്തിൽ 1927 ലാണ് മാധവ ഭട്ടതിരി ജനിച്ചത്. കേരള സർവ്വകലാശാലയിൽ നിന്ന് കെമിസ്ട്രി ബിരുദം എടുത്ത മാധവ ഭട്ടതിരി ഉന്നതപഠനം നടത്തിയത് നാഗ്പൂർ സർവ്വകലാശാലയിലാണ്. ഇൻവെസ്റ്റിഗേഷൻ ഇൻ എക്സ്പിരിമെന്റൽ അലോക്സാൻ ഡയബറ്റിസിൽ ഗവേഷണം നടത്തിയ അദ്ദേഹം, ഉന്നത ഗവേഷണം നടത്തിയത് ടെക്സാസ് യൂണിവേഴ്സിറ്റിയിലാണ്.
റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി- ലണ്ടൻ, ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസ് തുടങ്ങി വിധ ഉന്നതപഠന സ്ഥാപനങ്ങളിൽ ലൈഫ് ഫെലോയായിരുന്നു മാധവ ഭട്ടതിരി.
Comments