ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി ലോറൻസ് ബീഷ്ണോയിയെ ഡൽഹി കോടതി ഒരാഴ്ചത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണങ്ങൾക്കായി ബീഷ്ണോയിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. ഡൽഹി പ്രത്യേക ജഡ്ജി ശൈലേന്ദ്ര മാലികാണ് ഉത്തരവിറക്കിയത്.
എൻഐഎയുടെ കസ്റ്റഡി കാലാവധി സമയത്ത് പ്രതിയുടെ അഭിഭാഷകന് ബീഷ്ണോയിയെ കാണാൻ കോടതി അനുമതി നൽകി. ലോറൻസ് അപകട സാധ്യതയുള്ള പ്രതിയാണെന്നും കർശന സുരക്ഷ ഉറപ്പാക്കണമെന്നും ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു.
ഗൂഢാലോചന, ഭരണകൂടത്തിനോടുള്ള അതിക്രമം തുടങ്ങിയ കേസുകളാണ് ലോറൻസ് ബീഷ്ണോയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ യുഎപിഎ, മറ്റ് വകുപ്പുകൾ പ്രകരമാണ് എൻഐഎ കേസെടുത്തിരിക്കുന്നത്. പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയി മുഖ്യ പ്രതിയാണ്.
Comments