ജനസംഖ്യയിൽ ഒന്നാമതായി ഇന്ത്യ. യു.എൻ പോപ്പുലേഷൻ ഫണ്ട് (യു.എൻ.പി.എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ചൈനീസ് ജനസംഖ്യയെക്കാൾ 29 ലക്ഷം കൂടുതൽ ജനസംഖ്യയാണ് ഇന്ത്യയിലുള്ളത്. കണക്ക് പ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ.
1950- മുതലാണ് യുഎൻ ജനസംഖ്യാ കണക്കുകൾ പുറത്ത് വിടാൻ തുടങ്ങിയത്. ഇതാദ്യമായാണ് ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തുന്നത്. ഇന്ത്യൻ ജനസംഖ്യയിൽ 25 ശതമാനവും 14 വയസ്സിൽ താഴെയുള്ളവരാണ്. 10 മുതൽ 19 പ്രായക്കാർ 18 ശതമാനവും 10 മുതൽ 24 വരെ പ്രായക്കാർ 26 ശതമാനവുമാണ്. 15 മുതൽ 64 പ്രായത്തിനിടയിലുള്ളവർ 68 ശതമാനവും 65 വയസ്സിനു മുകളിൽ ഏഴു ശതമാനവുമാണെന്ന് ജനസംഖ്യാ കണക്കുകൾ പറയുന്നു. എന്നാൽ ചൈനയിൽ 14 വയസ്സിൽ താളെയുള്ളവർ 17 ശതമാനം മാത്രമാണ്.
2022ൽ മാത്രം ചൈനീസ് ജനസംഖ്യയിൽ എട്ടര ലക്ഷം പേരുടെ കുറവുണ്ടായത്. 1961നു ശേഷം ഇത്രയും കുറവുണ്ടാകുന്നത് ആദ്യമായിട്ടായിരുന്നു. വൺ ചൈൽഡ് പോളിസി കർശനമാക്കിയതാണ് ചൈനയ്ക്ക് തിരിച്ചടിയായത്. ജനസംഖ്യയിൽ കുറവുണ്ടായതോടെ ചൈന മൂന്ന് കുട്ടി പദ്ധതി വീണ്ടും ആരംഭിച്ചു.
Comments