അവധികാലം ആഘോഷമാക്കുകയാണ് മിക്കവരും. സിനിമാ തിരക്കുകൾക്കിടയിലും താരങ്ങളും അവധിക്കാലം മനോഹരമാക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷമാക്കാനൊരുങ്ങുകയാണ് മോഹൻലാൽ.
‘ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്. കോവിഡൊക്കെ ആയിട്ട് അതിന് സാധിച്ചില്ല. ഇല്ലെങ്കിൽ എല്ലാവർഷം പോകുമായിരുന്നു. അതുകൊണ്ട് ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്. എന്റെ ഫ്രണ്ട്‌സും ഫാമിലിയുമൊക്കെ അവിടെ എത്തി. എല്ലാ വർഷവും ഞങ്ങൾ പോകുന്നതാണ്. മറ്റാന്നാൾ ഇവിടുന്ന് ഞാൻ മാത്രം പോകും. മുൻപും ഞാൻ ജപ്പാനിൽ പോയിട്ടുണ്ട്. ഇനിയെങ്കിലും എന്ന ചിത്രം അവിടെ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. പിന്നെ ഞാനൊരു ജാപ്പനീസ് പടം ചെയ്യാൻ പോയി. ജാപ്പനീസ് പഠിച്ചു- മോഹൻലാൽ പറഞ്ഞു.
ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തുവന്നിരുന്നു. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
















Comments