തിരുവനന്തപുരം :പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 25 ന് രാവിലെ 8 മുതൽ 11 വരെ കെ.എസ് ആർ ടി സി തമ്പാനൂർ ഡിപ്പോ അടച്ചിടും. വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലഗ് ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി തിരുവനതപുരത്ത് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ എത്തുന്നതിനാലുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ടാണ് ഈ നിയന്ത്രണം. അന്നേ ദിവസം തമ്പാനൂരിലെ ഷോപ്പിംഗ് കോംപ്ലക്സിലെ എല്ലാ കടകളിലും ഓഫീസുകളും 11 ന് ശേഷം മാത്രമാണ് പ്രവർത്തനാനുമതി. തമ്പാനൂരും പരിസര പ്രദേശങ്ങളിലും പാർക്കിംഗ് എല്ലാം തലേ ദിവസമേ ഒഴിപ്പിക്കും. KSRTC സർവീസുകൾ വികാസ് ഭവനിൽ നിന്നും ഓപ്പറേറ്റ് ചെയ്യും.
ഇന്ന് KSRTC കമ്മീഷണറുടെ യോഗത്തിൽ ആണ് ഈ തീരുമാനം ഉണ്ടായത്.
Comments