'നിയമം ശക്തമാണ്, ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം' : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നിയമം ശക്തമാണ്, ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം’ : കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാൽ സിംഗിന്റെ അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.’നിയമം ശക്തമാണ്’ എന്നും ഭീകരത പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ഒരാൾക്ക് എത്രകാലം ഇങ്ങനെ ഒളിച്ചു കഴിയാൻ സാധിക്കും? നിയമം ശക്തമാണ്. ഭീകരതയും ഭീതിയും പടർത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണം. പഞ്ചാബിൽ ഇപ്പോൾ കുറച്ച് സമയമെടുത്തു, നേരത്തെ ചെയ്തിരുന്നെങ്കിൽ ഇതിലും മികച്ചതാകുമായിരുന്നു.’- അനുരാഗ് ഠാക്കൂർ പറഞ്ഞു. .

അതേസമയം അമൃത്പാൽ സിംഗിനെ അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റി. കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് അമൃത് പാലിനെ അസമിലെത്തിച്ചത്. പ്രത്യേക വിമാനത്തിൽ പോലീസ് സേനയോടൊപ്പം മോഹൻബാരി വിമാനത്താവളത്തിൽ വന്നിറങ്ങുകയായിരുന്നു അമൃത്പാൽ. പഞ്ചാബിലും അയൽസംസ്ഥാനങ്ങളിലും നേപ്പാളിലുമടക്കം തിരച്ചിൽ നടത്തിയതിനൊടുവിലാണ് അമൃത്പാലിനെ പോലീസിന് പിടികൂടാനായത്. പഞ്ചാബിലെ മോഗ ജില്ലയിൽ നിന്ന് ഞായറാഴ്ച രാവിലെ 6.45-ഓടെ അമൃത്പാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിവരം മുഖ്യമന്ത്രി ഭഗവന്ത് മൻ നേരിട്ട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

നേരത്തെ അറസ്റ്റിലായ അമൃത്പാലിന്റെ മറ്റ് അനുയായികളെയും തടവിലാക്കിയിരിക്കുന്നത് ദിബ്രുഗഡ് ജയിലിലാണ്. അമൃത്പാലിനൊപ്പം ഒളിവിൽ പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത പപൽപ്രീത് സിംഗും ദിബ്രുഡഗിലുണ്ട്. ഏപ്രിൽ 11-നായിരുന്നു പപൽപ്രീത് അറസ്റ്റിലായത്. പിന്നീട് പഞ്ചാബ് പോലീസും ഇന്റലിജൻസ് വിഭാഗവും നടത്തിയ സംയുക്ത ഓപ്പറേഷനൊടുവിൽ അമൃത്പാലും വലയിലായി. അമൃത്പാലിന്റെ അറസ്റ്റ് വൈകുന്നത് പഞ്ചാബ് സർക്കാരിനും പോലീസ് സേനയ്‌ക്കും ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. ഹൈക്കോടതിയുടെ കടുത്ത വിമർശനവും പോലീസിന് ഏറ്റുവാങ്ങേണ്ടി വന്നതിന് ശേഷമാണ് അമൃത്പാലിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്.

 

Tags: anurag takurAmrithpal singh
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies